‘പുഞ്ചിരി’ തൂകി ഹൈടെക് പെരുമ്പാമ്പ് വരുന്നേ…!

  • Post category:news
  • Reading time:1 min read
You are currently viewing ‘പുഞ്ചിരി’ തൂകി ഹൈടെക് പെരുമ്പാമ്പ് വരുന്നേ…!

 

ജോര്‍ജിയ: സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്ന ഇമോജികള്‍ നമുക്ക് സുപരിചിതമാണ്. എന്നാല്‍ തൊലിപ്പുറത്ത് ഇമോജിയകളുള്ള പെരുമ്പാമ്പാണ് ഇന്ന് വൈറലായിരിക്കുന്നത്. സ്നേക്ക് ഇമോജി എല്ലാവരും കണ്ടു കാണും. എന്നാല്‍ ഇമോജി സ്നേക്ക് ഇത് ആദ്യമായാണ്. ജോര്‍ജിയയിലെ സ്നേക്ക് ബ്രീഡറായ ജസ്റ്റിന്‍ കോബില്‍ക്കയുടെതാണ് ഈ ‘ഇമോജി പൈതണ്‍’. ലോകത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പാമ്പ് ഉണ്ടായിരിക്കുന്നത്. തന്റെ എട്ടു വര്‍ഷത്തെ കഠിനമായ പ്രയത്‌നത്തിന്റെ ഫലമാണ് ലോകത്തില്‍ ആദ്യ ഇമോജി പൈതണെന്ന് കോബല്‍ക്ക പറയുന്നു. വെളുത്ത നിറമുള്ള പാമ്പിന്റെ ശരീരത്തില്‍ ഓറഞ്ചു നിറത്തിലുള്ള മൂന്ന് ഇമോജികളാണുള്ളത്. പീബാള്‍ഡ് പൈതനുകളുടെ ശരീരത്തില്‍ സമാനമായ രൂപങ്ങള്‍ കാണാറുണ്ടെങ്കിലും യഥാര്‍ത്ഥ സ്‌മൈലികളുടെ രൂപത്തിലുള്ള മുഖങ്ങള്‍ കാണുന്നത് ഇതാദ്യമായാണ്.

 

ജനിതക വ്യതിയാനം വരുത്തി സ്വാഭാവിക രീതിയില്‍ ബ്രീഡ് ചെയ്തതാണ് പീബാള്‍ഡ് പൈതണ്‍ വിഭാഗത്തില്‍ പെട്ട ഈ പെരുമ്പാമ്പിനെ ഉണ്ടാക്കിയത്. ഇന്ത്യന്‍ രൂപ രണ്ടായിരത്തിലധികം വിലവരാത്ത ഈ പാമ്പിന്റെ വില 30 ലക്ഷത്തിലധികം രൂപയാണ്. മോഹവില നല്‍കി പാമ്പിനെ സ്വന്തമാക്കാന്‍ നിരവധിയാളുകള്‍ മുന്നോട്ടു വന്നെങ്കിലും താന്‍ കഷ്ടപ്പെട്ടു വികസിപ്പിച്ചെടുത്ത ഇമോജി പാമ്പിനെ വില്‍ക്കാന്‍ ഉടമ തയാറല്ല. സബ് സഹാറന്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന വിഷമില്ലാത്തയിനം പാമ്പാണിത്. ഉടമ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത ഇമോജി പാമ്പിന്റെ വിഡിയോ മുപ്പത്തയ്യായിരത്തിലധികം ആളുകളാണ് ക്ഷണനേരം കൊണ്ട് കണ്ടത്.

0Shares