മാണ്ഡ്യ(കര്‍ണാടക): പുകവലി പലരുടെയും ഒരു വീക്ക്നസ് ആണ്. എന്നാല്‍ അത് വീക്കനസ് ആക്കിയ ആടുണ്ട് കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍. ദിവസേന ഒരു പാക്കറ്റ് സിഗരറ്റെങ്കിലും തിന്നുകയോ വലിക്കുകയോ വേണം ഈ ചെമ്മരിയാടിന്. ആടിന്റെയുടമ യശ്വന്താണ് ആടിനെ പുക വലിക്കാന്‍ ശീലിപ്പിച്ചത്. അതേസമയം യശ്വന്തിനും നല്ലപുകവലി ശീലമുണ്ട്. പുകയില വില്‍പ്പനക്കാരനായ ഉടമ വൃത്തിയാക്കിയ ശേഷം കളയുന്ന പുകയിലയുടെ അവശിഷ്ടങ്ങള്‍ തിന്നാണ് ആട് ലഹരിക്കടിമപ്പെട്ടത്. മൂന്നര വയസുകാരനായ ആട് പുകവലിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമായി. പച്ചിലകള്‍ പോലെയാണ് പുകയില മുട്ടനാട് കഴിക്കുന്നത്. മാണ്ഡ്യയിലെ ആടുകള്‍ക്കും പശുക്കള്‍ക്കുമെല്ലാം മരുന്നായി പുകയില നല്‍കാറുണ്ടെന്ന് യശ്വന്ത് പറയുന്നു. ഇത് ചെള്ളുകളെയും മറ്റു കീടങ്ങളെയും അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ചിലപ്പോഴെല്ലാം മാരക അസുഖങ്ങള്‍ പിടിപെടുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് വലിയ അളവില്‍ പുകയില നല്‍കാറുണ്ടെന്നും ഇത് വഴി ഇവയുടെ അസുഖങ്ങള്‍ ഭേദമാകാറുണ്ടെന്നും ഇവിടുത്തെ കര്‍ഷകരും പറയുന്നു. ഏതായാലും ഈ വാദങ്ങള്‍ക്ക് ശാസ്ത്രീയമായി തെളിവില്ല. മാത്രമല്ല പുകവലിക്കുന്നതും പുകയില തിന്നുന്നതും മൃഗങ്ങളില്‍ ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് മൃഗഡോക്ടര്‍മാരുടെ അഭിപ്രായം. മൃഗസ്നേഹികളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഏതായാലും സിഗററ്റ് ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയിലാണ് ഈ ആട്.
പുകവലി പലരുടെയും ഒരു വീക്ക്നസ് ആണ്; എന്നാല്‍ അത് വീക്കനസ് ആക്കിയ ആടിനെക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടോ?