പുകവലിയില്‍ നിന്നും ശാശ്വത മുക്തി നേടാന്‍ ഇതാ ഒരു സിദ്ധൗഷധം.

  • Post category:news
  • Reading time:1 min read
You are currently viewing പുകവലിയില്‍ നിന്നും ശാശ്വത മുക്തി നേടാന്‍ ഇതാ ഒരു സിദ്ധൗഷധം.

തിരുവനന്തപുരം: വൈന്‍ ഉണ്ടാക്കുമ്പോള്‍ ലഭിക്കുന്ന ഒരു വസ്തുവാണ് ക്രീം ഓഫ് ടാര്‍ടാര്‍. ഇത് സാധാരണയായി കേക്ക് ഉണ്ടാക്കാനും മറ്റു ബേക്കിംഗ് പാചകങ്ങളിലും ഉപയോഗിക്കാറുണ്ട്. എന്നാല്‍ രുചിയുടെ മേമ്പൊടിക്ക് എന്നതില്‍ ഉപരിയായി ക്രീം ഓഫ് ടാര്‍ടാറിന് ആരോഗ്യപരമായ മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമായത്, പുകവലി മൂലം ശരീരത്തില്‍ അടിഞ്ഞുകൂടുന്ന നിക്കോട്ടിന്‍ എന്ന വിഷവസ്തുവിനെ ഒരു പരിധിവരെ പുറന്തള്ളും എന്നുള്ളതാണ്. പൊട്ടാസിയം ഹൈഡ്രോജന്‍ ടാര്‍ടാര്‍ എന്ന ഈ വസ്തു സാധാരണയായി ബേക്കിംഗ് സോഡാ പോലെ പൌഡര്‍ രൂപത്തിലാണ് വിപണിയില്‍ ലഭിക്കുക. വൈന്‍ ഉത്പാദനത്തില്‍ അടിയില്‍ അടിഞ്ഞുകൂടുന്ന വസ്തുവാണ് യഥാര്‍ത്ഥത്തില്‍ ക്രീം ഓഫ് ടാര്‍ടാര്‍.


ശരീരത്തില്‍ അടിഞ്ഞുകൂടിയ നിക്കൊട്ടിനെ പുറന്തള്ളും എന്ന് മാത്രമല്ല, പുകവലിക്കാനുള്ള പ്രവണതയെ ഇല്ലാതാക്കാനും ക്രീം ഓഫ് ടാര്‍ടാറിന്റെ ഉപയോഗം മൂലം സാധിക്കും. ഓറഞ്ച് ജ്യൂസിനോപ്പം ക്രീം ഓഫ് ടാര്‍ടാര്‍ ചേര്‍ത്തു കുടിക്കുന്നതും നല്ലതാണ്. ഓറഞ്ചില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തില്‍ നിന്നും നിക്കോട്ടിന്‍ വലിച്ചെടുക്കുകയും ആവശ്യമുള്ള ധാതുക്കള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് അര ടീസ്പൂണ്‍ ക്രീം ഓഫ് ടാര്‍ടാര്‍ ചേര്‍ത്ത ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നതാണ് ഏറ്റവും ഫലപ്രദം. 100 ഗ്രാം ക്രീം ഓഫ് ടാര്‍ടാറില്‍ 16,500 മില്ലിഗ്രാം പൊട്ടാസിയം അടങ്ങിയതിനാല്‍ ഇവയുടെ ഉപയോഗം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. ക്രീം ഓഫ് ടാര്‍ടാറില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് സന്ധിവാതത്തിന് ആശ്വാസം നല്‍കുന്നത്. ഇത് കൂടാതെ കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ക്കും, മുഖക്കുരു, കാര തുടങ്ങിയവയ്ക്കും ക്രീം ഓഫ് ടാര്‍ടാര്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്ന് ശുപാര്‍ഷ ചെയ്യപ്പെട്ടിട്ടുണ്ട്.

0Shares