പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണി; 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദിക്ക് കിട്ടിയത് എട്ടിൻ്റെ പണി

  • Post category:news
  • Reading time:1 min read
You are currently viewing പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണി; 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദിക്ക് കിട്ടിയത് എട്ടിൻ്റെ പണി

ഹസാര്‍: 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാണയിലെ ഫത്തേഹാബാദില്‍നിന്ന് അറസ്റ്റിലായി. ബാബ അമര്‍പുരി (60) എന്ന ബില്ലുവിനെയാണ് ഹരിയാണ പോലീസ് അറസ്റ്റുചെയ്തത്. 120 വീഡിയോ ദൃശ്യങ്ങളാണ് ഇദ്ദേഹത്തിന്റെ പക്കല്‍ നിന്ന് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ എല്ലാം വിവിധ സ്ത്രീകളാണ്. ലൈംഗിക പീഡനം, അശ്ശീല ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഭീഷണി എന്നീ കുറ്റങ്ങളും ഐ.ടി ആക്ടിലെ വകുപ്പുകളും ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശാരീരീക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിക്കുമെന്നാണ് ഇയാള്‍ യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നത്. പ്രതി ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചുവെച്ചിരുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇയാളുടെ തന്നെ ബന്ധു സി.ഡിയിലാക്കി പൊലീസിന് കൈമാറിയതോടെയാണ് പീഡന വിവരങ്ങള്‍ പുറത്ത് വന്നത്.
ഇയാളുടെ യഥാര്‍ത്ഥ പേര് അമരവീര്‍ എന്നാണെന്നും സൂചനയുണ്ട്. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതല്‍ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഒമ്പത് മാസങ്ങള്‍ക്കുമുമ്പ് മന്ത്രവാദിക്കെതിരെ പോലീസ് മറ്റൊരു ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. അതേസമയം പോലീസുകാര്‍ക്ക് പണം നല്‍കാത്തതിനാല്‍ തന്നെ കേസില്‍ കുടുക്കിയെന്നായിരുന്നു മന്ത്രവാദിയുടെ ആരോപണം. എന്നാല്‍ വീഡിയോ ക്ലിപ്പുകള്‍ അടക്കമുള്ള തെളിവുകളോടെയാണ് പോലീസ് ഇത്തവണ ഇയാളെ കുടുക്കിയിട്ടുള്ളത്.

0Shares