ലക്‌നൗ: പീഡനക്കേസില്‍ പ്രതിയായ യുപി മുന്‍ മന്ത്രിയും പ്രമുഖ എസ്.പി നേതാവുമായ ഗായത്രി പ്രജാപതിക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. അലഹബാദ് ഹൈക്കോടതി ഭരണസമിതിയാണ് ജഡ്ജിയെ സസ്‌പെന്റ് ചെയ്തത്. ഇതിനു പുറമെ ജാമ്യം നല്‍കിയ ജഡ്ജിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

സുപ്രീം കോടതി നിര്‍ദേശ പ്രകാരം മാര്‍ച്ച് 15നാണ് പ്രജാപതി അറസ്റ്റിലായത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രജാപതി കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു.
49കാരനായ മന്ത്രിയും ആറ് കൂട്ടു പ്രതികളും ചേര്‍ന്ന് യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയെന്നും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.