ന്യൂഡല്‍ഹി: ഇന്ത്യയില്‍ പീഡനം തുടര്‍ കഥയാകുമ്പോള്‍ ഇതിന് ഉത്തരവാദി കുട്ടി ഉടുപ്പ് ധരിക്കുന്ന സ്ത്രീകളാണെന്ന വിവാദ പരാമര്‍ശവുമായി ഹിന്ദുമഹാസഭാ പ്രസിഡന്റ് സ്വാമി ഓംജി മഹാരാജ്.

സ്ത്രീകള്‍ ധരിക്കുന്ന ചെറിയ ഉടുപ്പുകള്‍ ശരീരഭാഗങ്ങളെ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ളവയാണ് ഇത് പീഡനകാരെ സ്വയം ക്ഷണിച്ച് വരുത്തുകയാണെന്നും ഓംജി പറഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ ശരീരഭാഗങ്ങളെല്ലാം മറയ്ക്കുന്ന വിധം സ്ത്രീകള്‍ വസ്ത്രം ധരിക്കണം, ഇതിന് ഉത്തമം ബുര്‍ഖയാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി നടക്കാനുള്ള സുരക്ഷിതത്വം നഷ്ടപ്പെടുകയാണെന്ന് പലരും പ്രതികരിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഓംജി മഹാരാജിന്റെ വ്യത്യസ്ത രീതിയിലുള്ള അഭിപ്രായ പ്രകടനം ശ്രദ്ധേയമാകുന്നത്.