തിരുവനന്തപുരം: തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച് പ്രതിരോധിച്ച തിരുവനന്തപുരം സ്വദേശിനിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വളരെ ഉദാത്തമായ നടപടിയാണ് പെണ്‍കുട്ടിയുടേത്.ആ കുട്ടിക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി.
സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടിയപടിയുണ്ടല്ലോ. ഇനി അതിന് പിന്തുണ നല്‍കിയാല്‍ മാത്രം മതി എന്നായിരുന്നു മുഖ്യ മന്ത്രിയുടെ പ്രതികരണം.