പി. ബി. എം ഹയർ സെക്കൻഡറി സ്കൂൾ നെല്ലിക്കട്ട; 2019-20 സ്കൂൾ ഗെയിംസ് – ട്രാക്ക് 19 തുടക്കം കുറിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പി. ബി. എം ഹയർ സെക്കൻഡറി സ്കൂൾ നെല്ലിക്കട്ട; 2019-20 സ്കൂൾ ഗെയിംസ് – ട്രാക്ക് 19 തുടക്കം കുറിച്ചു

നെല്ലിക്കട്ട: പി. ബി. എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ 2019 – 20 അധ്യയന വർഷത്തിലെ സ്കൂൾ കായിക മാമാങ്കത്തിന്- ട്രാക്ക് 19ന് തുടക്കം കുറിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ടി. ഡി കബീർ ഗെയിംസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം അധ്യക്ഷത വഹിച്ചു.

സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം. എ മക്കാർ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി ജയരാജ് മാസ്റ്റർ , സ്കൂൾ കായികാധ്യാപകൻ സിദീഖ് മാസ്റ്റർ , ഹൗസ് കോർഡിനേറ്റർ രമ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു. ആദ്യ ദിനത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ സ്കൂളിലെ നാല് ഹൗസ്സുകൾ തമ്മിൽ മത്സരിച്ചു . ഹയർ സെക്കണ്ടറി വിഭാഗത്തിന്‍റെ മത്സരത്തിൽ പ്ലസ് ടു ഗ്രൂപ്പ് പ്ലസ് വണ്‍ ഗ്രൂപ്പിനെ ഏകപക്ഷിയമായ ഒരു ഗോളിന് തോൽപിച്ചു.

0Shares