
കൊച്ചി : പി.ഡി.പി.സംസ്ഥാന വൈസ്ചെയർമാൻ സുബൈർ സബാഹി (48) മരണപ്പെട്ടു.ഹൃദയാഘാതത്തെ തുടർന്ന് രണ്ട് ദിവസമായി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കോട്ടയം വൈക്കം തലയോലപറമ്പ് കരിപ്പാടം കണ്ണംതറയിൽ പരേതനായ മുഹമ്മദാലി മൗലവിയുടെയും ഖദീജയുടേയും മകനാണ്.
ഖബറടക്കം ചെവ്വാഴ്ച്ച രാവിലെ 10 ന് കരിപ്പാടം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.
ഭാര്യ :വെങ്ങോല കുന്നേൽ മുഹമ്മദ് മകൾ ഐഷ. മക്കൾ: സാജിദ ,അസ്ലം(ശ്രീനാരായണ ലോ കോളേജ് ,പൂത്തോട്ട).
മരുമകൻ : ജാബിർ
സഹോദരങ്ങൾ: അബ്ദുൽ ഷുക്കൂർ ,ഷെമീർ ഇസ്ലാഹി ,ബീമ ബീവി ,അബ്ദുൽ സത്താർ.
