പി.ഡി.പി അധികാരത്തിലെത്തിയാല്‍ കാശ്മീരി സംഘടനകളുടെ മേലുള്ള നിരോധനം നീക്കം ചെയ്യും:മെഹ്ബൂബ മുഫ്തി

  • Post category:news
  • Reading time:1 min read
You are currently viewing പി.ഡി.പി അധികാരത്തിലെത്തിയാല്‍ കാശ്മീരി സംഘടനകളുടെ മേലുള്ള നിരോധനം നീക്കം ചെയ്യും:മെഹ്ബൂബ മുഫ്തി

ജമ്മു കാശ്മീര്‍: പി.ഡി.പി അധികാരത്തില്‍ എത്തിയാല്‍ ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെയും മേലുള്ള കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം നീക്കം ചെയ്യുമെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി.രാജ്യത്ത് ജനാധിപത്യത്തില്‍ ആശയങ്ങള്‍ ഉയര്‍ത്തി പിടിക്കാനുള്ളതാമെന്നും സംഘടനാ നിരോധനം കാശ്മീരികള്‍ക്കെതിരെയും മുസ്‌ലീങ്ങള്‍ക്കെതിരെയുമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയാണെന്നും മെഹ്ബൂബ ആരോപിച്ചു.

‘നമ്മുടെ രാജ്യത്ത് ജനാധിപത്യത്തില്‍ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കാനുള്ളതാണ്. എന്നാല്‍ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി തീരുമാനത്തിലൂടെ സര്‍ക്കാര്‍ മുസ്‌ലീങ്ങള്‍ക്കെതിരെയും ജമ്മു കാശ്മീരിനെതിരെയും എത്രവലിയ നടപടികളാണ് കൈകൊള്ളുന്നത്.’ഇന്ന് ബാരമുള്ളയില്‍ പി.ഡി.പി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മെഹ്ബൂബ. പി.ഡി.പി അധികാരത്തിലെത്തിയാല്‍ ഈ നിയന്ത്രണം നീക്കം ചെയ്യുമെന്നും മെഹ്ബൂബ പറഞ്ഞു.

0Shares