
പാലക്കാട്: എ.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്ഐ വനിത സി.പി.എമ്മിന് നല്‍കിയ പരാതി വീണ്ടും സി.പി.എം കേന്ദ്രത്തിന് നല്‍കി. പികെ ശശിക്കെതിരെ താന്‍ നല്‍കിയ ലൈംഗിക പീഡന പരാതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും തന്നെ വാഗ്ദാനങ്ങള്‍ നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് യെച്ചൂരിക്ക് ഇ മെയില്‍ വഴി അയച്ച പരാതിയില്‍ വനിതാ നേതാവ് ചൂണ്ടിക്കാണിക്കുന്നത്.
പി.കെ ശശിയുടെ വിവാദ ഓഡിയോ അടക്കം ഉള്‍പ്പെടുത്തിയാണ് യുവതി കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കിയിരിക്കുന്നത്. ആരോപണ വിധേയനായ പികെ ശശി ഇപ്പോഴും പാര്‍ട്ടി പരിപാടികളില്‍ സജീവമാണ് എന്നും പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ക്കൊപ്പം വേദി പങ്കിടുന്നുണ്ട് എന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. യെച്ചൂരിയുടെ നിര്‍ദേശ പ്രകാരമുളള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വൈകിപ്പിക്കാനും ശ്രമം നടക്കുന്നുവെന്നും ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ പറയുന്നു.