മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ അമിത് മീണ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരുടെ സാന്നിധ്യത്തിലാണ് കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചത്. ഇ.അഹമ്മദ് എം.പി യുടെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
