കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനായി പി.എ മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. നിലവിലെ അഖിലേന്ത്യാ സെക്രട്ടറിയായ ആവോയ് മുഖര്‍ജി തല്‍സ്ഥാനത്തു തന്നെ തുടരും. കൊച്ചിയില്‍ നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് ഇരുവരെയും തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി എ.എന്‍.ഷംസീറിനെയും ജോയിന്റ് സെക്രട്ടറിയായി എം. സ്വരാജിനെയും തെരഞ്ഞെടുത്തു.
