
പി.എസ്.സി ചെയര്‍പേര്‍സണിന്റെ ഔദ്യോഗിക യാത്രകളില്‍ പങ്കാളിയെക്കൂടി കൂട്ടുവാനുള്ള ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന അപേക്ഷയുമായി പി.എസ്.സി സെക്രട്ടറി. ഇതിനുള്ള അനുമതി തേടി പി.എസ്.സി സര്‍ക്കാരിന് കത്തയച്ചു

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരമൊരു കീഴ്‌വഴക്കം നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ആവശ്യം. പി.എസ്.സി സെക്രട്ടറി നല്‍കിയ കത്തിന്മേല്‍ പൊതുഭരണ വകുപ്പാണ് തീരുമാനമെടുക്കേണ്ടത്. ഇതാദ്യമായാണ് ഇത്തരമൊരു അപേക്ഷ പി.എസ്.സിയില്‍ നിന്നും ലഭിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിലേതിനു, സമാനമായ ഒരു ഉത്തരവ് ഇക്കാര്യത്തില്‍ കേരളത്തില്‍ ഇറങ്ങിയിട്ടില്ല. അത് കൊണ്ട് തന്നെ പ്രത്യേക അനുമതിയോടെ ഭാര്യയുടെ യാത്ര ചെലവ് സര്‍ക്കാര്‍ അനുവദിക്കാറാണ് പതിവ്.
ഇതിന് പകരം ചെയര്‍മാന്‍ നടത്തുന്ന ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ കൂടി യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കാട്ടിയാണ് പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ്ജ് ഇക്കഴിഞ്ഞ എട്ടാം തീയതി പൊതു ഭരണ വകുപ്പിന് കത്തയച്ചത്.
