തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് അടുത്ത മൂന്ന് ദിവസത്തേക്ക് പ്രവര്‍ത്തന രഹിതമാകും. പുതിയ സെര്‍വര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ജൂണ്‍ 23,24,25 തീയതികളില്‍ ഓണ്‍ലൈന്‍ സേവനം പൂര്‍ണമായും പ്രവര്‍ത്തന രഹിതമാകുന്നത്. നിലവിലെ സെര്‍വര്‍ മാറ്റി കൂടുതല്‍ ശേഷിയുള്ളത് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും സൈറ്റിന്റെ വേഗം വര്‍ധിപ്പിക്കാനും പുതിയ സെര്‍വര്‍ കൊണ്ട് സാധ്യമാകും. 
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റാണ് പി.എസ്.സിയുടെത്. എല്‍.ഡി.സി പോലുള്ള ലക്ഷക്കണക്കിന് പേര്‍ എഴുതുന്ന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്തില്‍ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ഇത്തരം സ്ഥിതി ഉണ്ടാവാതിരിക്കാനാണ് കൂടുതല്‍ ശേഷിയുള്ള സെര്‍വര്‍ സ്ഥാപിക്കുന്നത്.