പി. ആര്‍ ഏജന്‍സികള്‍ക്ക് സ്ഥാനമില്ല; സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ സജീവമാകാന്‍ സി. പി. എം സ്വന്തം നിലയില്‍ ‘സൈ​ബ​ര്‍ ബ്രി​ഗേ​ഡ്’ രൂപീകരിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing പി. ആര്‍ ഏജന്‍സികള്‍ക്ക് സ്ഥാനമില്ല; സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ സജീവമാകാന്‍ സി. പി. എം സ്വന്തം നിലയില്‍ ‘സൈ​ബ​ര്‍ ബ്രി​ഗേ​ഡ്’ രൂപീകരിക്കുന്നു

തിരുവനന്തപുരം: വി​ഷ​യാ​ധി​ഷ്​​ഠി​ത​മാ​യി സി.​ പി.​ എം നേ​താ​ക്ക​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്​​റ്റ്​ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഓ​രോ സം​ഭ​വ​ങ്ങ​ളി​ലേ​യും പാ​ര്‍​ട്ടി നി​ല​പാ​ടു​ക​ള്‍​ക്ക് അ​നു​സ​രി​ച്ച്‌ മാ​ത്രം പ്ര​തി​ക​രി​ക്കു​ക എന്നീ നടപടികള്‍ വിജയത്തില്‍ എത്തിക്കുന്നതിനായി യു​വാ​ക്ക​ള്‍ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ സജീവമാകാന്‍ സി. പി. എം ‘സൈ​ബ​ര്‍ ബ്രി​ഗേ​ഡ്’ രൂപീകരിക്കുന്നു. സ്വ​ന്തം പേ​രി​ലു​ള്ള അ​ക്കൗ​ണ്ട് വ​ഴി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​ര്‍ രാ​ഷ്​​ട്രീ​യം മാ​ത്രം പ​റ​ഞ്ഞാ​ല്‍ പോ​രെ​ന്ന നി​ര്‍​ദേ​ശ​വു​മു​ണ്ട്. രാ​ഷ്​​ട്രീ​യം മാ​ത്രം പ​റ​യു​ന്ന​ത് വി​ചാ​രി​ച്ച ഫ​ലം ന​ല്‍​കി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. എ​ന്നാ​ല്‍, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ രാ​ഷ്​​ട്രീ​യ പോ​സ്​​റ്റു​ക​ള്‍ ഉ​ണ്ടാ​വ​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. കേ​ര​ള​ത്തി​ല്‍ ഫേ​സ്ബു​ക്കോ​ളം പ്ര​ചാ​ര​ത്തി​ലി​ല്ലാ​ത്ത ട്വി​റ്റ​ര്‍ ഉ​പ​യോ​ഗം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് താ​ഴെ​ത്ത​ട്ടി​ലേ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​.

പാ​ര്‍​ട്ടി​യോ​ട് ആ​ഭി​മു​ഖ്യ​വും സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പ്രാ​വീ​ണ്യ​വും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ന്ന​വ​രെ​യും പ്ര​ത്യേ​കം ക​ണ്ടെ​ത്തി ചു​മ​ത​ല​ക്കാ​രാ​യി ഒാ​രോ ജി​ല്ല​യി​ലും നി​യ​മി​ച്ചു. ഈ ​ടീം താ​ഴെ​ത്ത​ട്ടി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും. ലോ​ക്ക​ല്‍ ക​മ്മി​റ്റി ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ഏ​രി​യ ക​മ്മി​റ്റി ത​ല​ത്തി​ലു​ള്ള​വ​ര്‍​ക്ക്​ ക്ലാ​സു​ക​ളു​ണ്ടാ​കും.

മുന്‍പ് ര​ണ്ടു​ത​വ​ണ ബ്രി​ഗേ​ഡി​ന്​ നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും വേ​ണ്ട​ത്ര ഫ​ലം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന-​ജി​ല്ല ത​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​കം ടീ​മു​ക​ള്‍ രൂ​പ​വ​ത്​​ക​രി​ച്ച്‌​ ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പോ​ടെ മാ​ത്രം നീ​ങ്ങ​ണ​മെ​ന്ന നി​ര്‍​ദേ​ശം.സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ന​ന്ത​സാ​ധ്യ​ത ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത് ബി.​ ജെ.​ പി​യാ​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് എ​ല്ലാ പാ​ര്‍​ട്ടി​ക്കാ​രും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ള്‍​ക്ക് തു​ട​ര്‍​ച്ച​യു​ണ്ടാ​കാ​നാ​ണ് സി.​ പി.​ എം ശ്ര​മം.

0Shares