
കാണ്‍പൂര്‍: ബലൂൺ വിറ്റതിന് കടയുടമ അറസ്റ്റിൽ. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം. കാൺപുരിലെ ബാരാ സ്വദേശി ഹർഷിത് ശ്രീവാസ്തവ സഹോദരന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് വാങ്ങിയ ബലൂൺ ആണ് വിവാദമായത്. ഗോവിന്ദ് നഗറിൽനിന്നും വാങ്ങിയ ബലൂൺ വീട്ടിലെത്തി വായു നിറച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് ഹർഷിത് പറയുന്നു. ചില ബലൂണുകളിൽ അറബിയിൽ അൽ ഹബീബ് എന്നും ഇംഗ്ലീഷിൽ ഐ ലവ് യു പാക്കിസ്ഥാൻ എന്നും പ്രിന്റ് ചെയ്തിരുന്നു. ഉടൻതന്നെ താൻ പോലീസിൽ വിവരം അറിയിച്ചതായും ഇയാൾ പറഞ്ഞു. ബലൂൺ ഡൽഹിയിൽനിന്നാണ് താൻ വാങ്ങിയതെന്ന് കടയുടമ പോലീസിനോടു പറഞ്ഞു. ഇതേ തുടർന്ന് പോലീസ് സംഘം ബലൂൺ മൊത്തക്കച്ചവടക്കാരനെ തേടി ഡൽഹിക്കു തിരിച്ചു.
