പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; വിശ്വാസികളുടെ ആത്മഹത്യാ ഭീഷണി

  • Post category:news
  • Reading time:1 min read
You are currently viewing പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; വിശ്വാസികളുടെ ആത്മഹത്യാ ഭീഷണി

കൊച്ചി: ഓര്‍ത്തഡോക്സ് യക്കോബായ സഭ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളിയില്‍ സംഘര്‍ഷം. വിശ്വാസികളുടെ ആത്മഹത്യാ ഭീഷണി. വിശാസികളില്‍ ചിലര്‍ പള്ളിക്ക് മുകളില്‍ കയറിയും ദേഹത്ത് മണ്ണെണ്ണയും ഒഴിച്ചാണ് ഭീഷണി മുഴക്കുന്നത്. പള്ളിയില്‍ വലിയ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിറവം പള്ളി വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തോഡോക്സ് സഭ. പള്ളിയും സ്വത്തുക്കളും ഓര്‍ത്തോഡോക്സ് സഭയെ ഏല്‍പ്പിച്ച് ഇറങ്ങണമെന്ന് ഉത്തരവില്ലെന്ന് യാക്കോബായസഭയും വാദിക്കുന്നു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
പൊലീസിനെ അകത്തു കയറാന്‍ അനുവദിക്കില്ലെന്നാണ് യാക്കോബായ വൈദികരുടെയും വിശ്വാസികളുടെയും നിലപാട്. വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പിറവം പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി.പിറവം പള്ളിയുടെ അവകാശ വിഷയത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ യാക്കോബായ ഓര്‍ത്തോഡോക്സ് സഭാ നേതൃത്വത്തെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് . സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ജില്ലാഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ഓര്‍ത്തോഡോക്സ് സഭാ നേതൃത്വം യോഗത്തില്‍ വ്യക്തമാക്കി . ഈ വിഷയം ഒരു ക്രമസമാധന വിഷയമായി വ്യാപിപ്പിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ട് ദേവാലയത്തിന്റെ ഭരണചുമതലയുള്ളത് ഭരണഘടനയനുസരിച്ച് തിരഞ്ഞടുക്കപ്പെട്ടവരല്ലെന്നും ഓര്‍ത്തോഡോക്സ് സഭാപ്രതിനിധികള്‍ വ്യക്തമാക്കി.

0Shares