കൊച്ചി: പിറവം കട്ടച്ചിറ പള്ളി കേസ് കേള്‍ക്കുന്നതില്‍നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്‍മാറി. ജസ്റ്റീസുമാരായ ദേവന്‍ രാമചന്ദ്രന്‍. പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരാണ് പിന്മാറിയത്. അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പാത്രിയാര്‍ക്കിസ് വിഭാഗത്തിനു വേണ്ടി ഹാജരായി എന്നും അതിനാല്‍ വാദം കേള്‍ക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
തുടര്‍ന്നാണ് രണ്ട് ജഡ്ജിമാരും പിന്‍മാറിയത്. കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യംചെയ്യപ്പെടാതിരിക്കാനാണ് വാദം കേള്‍ക്കുന്നതില്‍നിന്നും ഇരുവരും പിന്‍മാറുന്നത്.
പിറവം പള്ളിക്കേസ്: ജഡ്ജിമാര്‍ വാദം കേള്‍ക്കുന്നതില്‍നിന്നും പിന്മാറി