
ചെന്നൈ: രാജ്യത്തിന്റെ തന്നെ വൈദ്യുതി പ്രതിസന്ധി അകറ്റാന്‍ ഉതകുന്ന സോളാര്‍ പദ്ധതിയുമായി വന്ന സ്ത്രീയാണ് സരിതാ നായര്‍. രാഷ്ട്രീയ/ വാണിജ്യ രംഗത്തെ സ്വാര്‍ത്ഥ ഇടപെടലുകള്‍ കേരളത്തില്‍ വരുടെ ഭാവിക്കും പദ്ധതിക്കും തടസമായപ്പോള്‍ എന്നന്നേക്കുമായി ഒതുങ്ങി പോകേണ്ടതായിരുന്നു അവര്‍. പക്ഷെ, തന്‍റെ കഴിവുകള്‍ വീണ്ടും ചിറക് വിടര്‍ത്തുന്നതിന് കളം ഒരുക്കുകയാണ് സരിത ഇപ്പോള്‍. കേരളത്തിന്റെ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി സോളാര്‍ വിവാദം ഇപ്പോഴും കത്തിനില്‍ക്കുമ്പോഴും തന്റെ പുതിയ ബിസിനസ് സംരംഭത്തിന് തമിഴ്‌നാട്ടില്‍ തുടക്കം കുറിച്ചിരിക്കുകയാണ് സരിത. കന്യാകുമാരി ജില്ലയിലെ തക്കലയില്‍ കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മ്മിക്കുന്നതിനായി രണ്ടു യൂണിറ്റുകാണ് ആരംഭിച്ചിരിക്കുന്നത്. ഒപ്പം മധുര അറുപ്പുക്കോട്ടയില്‍ ഉത്തരേന്ത്യന്‍ കമ്പനിയുടെ സോളാര്‍ പവര്‍ പ്രോജക്ടിന്റെ ചുമതലയും സരിതയ്ക്കാണ്.

വി.എസ് ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് സ്ഥാപനത്തിന്റെ പേര്. തക്കല-നാഗര്‍കോവില്‍ റോഡില്‍ കൊല്ലന്‍വിളയിലാണ് പേപ്പര്‍ നിര്‍മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂം. തക്കല-കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മാണ യൂണിറ്റ്. കടലാസ് ബാഗുകള്‍ കൈകൊണ്ടും കപ്പുകള്‍ യന്ത്രസഹായത്തോടെയാണ് നിര്‍മ്മിക്കുന്നത്. യൂണിറ്റില്‍ സമീപ പ്രദേശത്തു നിന്നുള്ള സ്ത്രീകളാണ് ജോലി ചെയ്യുന്നത്. തുടക്കത്തില്‍ ആവശ്യമനുസരിച്ച് മാത്രമാണ് നിര്‍മ്മാണം. കന്യാകുമാരി, മാര്‍ത്താണ്ഡം എന്നിവിടങ്ങളിലും സ്ഥാപനം തുടങ്ങുന്നതിന് ആലോചനയുണ്ട്. കേരളത്തിലെ വിവാദങ്ങളില്‍ നിന്നു മാറി തമിഴ്‌നാട്ടില്‍ നല്ല രീതിയില്‍ വ്യവസായം തുടങ്ങാനാണ് ആലോചിക്കുന്നതെന്ന് സരിത പറഞ്ഞു.
തമിഴ്‌നാട്ടില്‍ വ്യവസായം സൗഹൃദ അന്തരീക്ഷം ഉണ്ട്. ഏകജാലക സംവിധാനത്തിലൂടെ ലൈസന്‍സും മറ്റ് അനുമതികളും പെട്ടെന്ന് ലഭിക്കും. കേരളത്തിലും ഇത്തരം മാറ്റം ഉണ്ടായേക്കും മധുരയിലെ സോളാര്‍ പദ്ധതിക്ക് ഉത്തരേന്ത്യന്‍ കമ്പനിയാണ് മൂലധനം മുടക്കിയത്. അതിന്റെ സ്ഥാപനം, നടത്തിപ്പ് എന്നീ കാര്യങ്ങള്‍ നോക്കുകയാണെന്നും സരിത പറഞ്ഞു.
