പിതാവ് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തിയ 14 കാരിക്ക് സത്യം തെളിയിക്കാന്‍ നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന അനുഭവം: കൂട്ടു നിന്നത് മാതാവും ബന്ധുക്കളും.

  • Post category:news
  • Reading time:1 min read
You are currently viewing പിതാവ് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തിയ 14 കാരിക്ക് സത്യം തെളിയിക്കാന്‍ നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന അനുഭവം: കൂട്ടു നിന്നത് മാതാവും ബന്ധുക്കളും.

ബംഗളൂരു: പിതാവ് പീഡിപ്പിച്ചതായി തെളിയിക്കാന്‍ പെണ്‍കുട്ടിക്ക് ജ്യോതിഷിയുടെ വക പ്രാകൃതവും ക്രൂരവുമായ പരീക്ഷണം. ബംഗളൂരുവിലെ രാജഗോപാല്‍നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പിതാവ് പീഡിപ്പിച്ചെന്ന് അമ്മയോടും ബന്ധുക്കളോടും പറഞ്ഞ പതിനാലു വയസ്സുകാരിക്കാണ് ഇത് തെളിയിക്കാനായി പ്രാകൃതരീതിയിലുള്ള പരീക്ഷണം നേരിടേണ്ടി വന്നത്. മൂര്‍ച്ചയുള്ള ആണികള്‍ക്കു മേല്‍ പെണ്‍കുട്ടിയുടെ കൈ അമര്‍ത്തിയായിരുന്നു പരീക്ഷണം. രക്തംവന്നാല്‍ പെണ്‍കുട്ടി കള്ളം പറയുകയാണെന്നും ഇല്ലെങ്കില്‍ സത്യമാണെന്നും പറഞ്ഞായിരുന്നു ഈ കിരാത പരീക്ഷണം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും മാതാവിനെയും ഒരു ബന്ധുവിനെയും ജ്യോതിഷിയെയും പോലീസ് അറസ്റ്റുചെയ്തു.

അമ്മയെ കൊല്ലുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ഒരുവര്‍ഷത്തോളമായി പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, കഴിഞ്ഞദിവസം കുട്ടിയുടെ അമ്മ ഈ വിവരമറിഞ്ഞു. ഭര്‍ത്താവ് മകളുടെ ആരോപണം നിഷേധിച്ചതോടെ അമ്മ ബന്ധുക്കളെ ഈ വിവരങ്ങള്‍ അറിയിച്ചു.എന്നാല്‍ ബന്ധുക്കളും പെണ്‍കുട്ടിയുടെ ആരോപണം വിശ്വസിച്ചില്ല. ഒടുവില്‍ ഇവരെല്ലാവരും സത്യം തെളിയിക്കാന്‍ വനിതാ ജ്യോതിഷിയെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്നവരാണ് പോലീസില്‍ വിവരമറിയിച്ചത്.

0Shares