ഭോപ്പാല്‍: ആര്‍.എസ്.എസിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ തടഞ്ഞ സംഭവത്തില്‍ പുതിയ വിശദീകരണവുമായി മധ്യപ്രദേശ് ഡി.ജി.പി.

വേദിയിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിന് സമയം ആവശ്യമായിരുന്നു. ഇതിനാലാണ് യാത്ര വൈകിപ്പിക്കണമെന്ന് പിണറായിയോട് ആവശ്യപ്പെട്ടതെന്നും സംഭവത്തില്‍ വിശദീകരണം തേടയിട്ടുണ്ടെന്നും മധ്യപ്രദേശ് ഡി.ജി.പി പറഞ്ഞു.

മലയാളി സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഭോപ്പാല്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഹാളിലേക്ക് പുറപ്പെട്ട പിണറായിയെ പാതിവഴിയിലാണ് പോലീസ് തടഞ്ഞത്. ആര്‍.എസ്.എസിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മധ്യപ്രദേശ് പോലീസ് പിണാറയിയോട് ആവശ്യപ്പെടുകയായിരുന്നു.
