തിരുവനന്തപുരം: ഷാര്‍ജയില്‍ ജയിലില്‍ നിന്നും 149 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ആവശ്യം ഷാര്‍ജ ഭരണാധികാരിയോട് ഉന്നയിച്ചത് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയോ വിദേശകാര്യ വകുപ്പ് മന്ത്രിയോ അല്ല, ഇന്ത്യ എന്ന വലിയ രാജ്യത്തിലെ ചെറിയ സംസ്ഥാനമായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇന്ത്യയിലെ പ്രധാന മന്ത്രി ഉള്‍പ്പടെ നിരവധി മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വന്നപ്പോള്‍ പോലും ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടില്ല. ഈ വിഷയം ഷാര്‍ജ ഭരണാധികാരിയുടെ മുന്നില്‍ ഉന്നയിച്ചു വിജയത്തില്‍ എത്തിച്ചത് മലയാളിയുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഷാര്‍ജ ഭരണാധികാരിയെ കേരളത്തിലെത്തിച്ച് ഇന്ത്യയിലെ മൊത്തം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ പ്രഖ്യാപിപ്പിച്ച പിണറായി സര്‍ക്കാറിന്റെ നടപടിയില്‍ അമ്പന്ന് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാറും കോണ്‍ഗ്രസും. കേന്ദ്രം വിദേശത്ത് തടവില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നതിന് അറച്ചുനില്‍ക്കുമ്പോഴാണ് സംസ്ഥാനത്തിന്റെ ഇടപെടലിലൂടെ നിരവധി പേര്‍ക്ക് മോചനം സാധ്യമാകുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ പറന്ന് നടന്ന് സൂപ്പര്‍ പവറാകാന്‍ ശ്രമിക്കുന്ന മോദിയോട് രാഷട്രത്തലവന്മാരെ ‘മെരുക്കി’ കാര്യം നേടാന്‍ തനിക്കും കഴിയുമെന്ന് പറയാതെ പറയുകയാണ് ഈ ഇടപെടലിലൂടെ പിണറായി വിജയന്‍. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കാനാണ് തീരുമാനമായത്.
മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കണമെന്ന് ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഈ അഭ്യര്‍ത്ഥനപ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ ഷാര്‍ജ സുല്‍ത്താന്‍ തീരുമാനിച്ചത്. മലയാളികളെ മാത്രമല്ല, ഗുരുതര ക്രിമിനല്‍ കേസുകളില്‍പെടാത്ത മുഴുവന്‍ ഇന്ത്യക്കാരെയും ജയിലുകളില്‍നിന്നു മോചിപ്പിക്കുകയാണെന്ന് അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖസിമിയുടെ നടപടിയെ സ്വാഗതം ചെയ്ത കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റ് ക്രെഡിറ്റ് തട്ടിയടുക്കാനാണെന്ന് സോഷ്യല്‍ മീഡിയ. പിണറായി വിജയന്റെ അപേക്ഷ പ്രകാരമാണ് ഷാര്‍ജ ഭരണാധികാരിയുടെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തയടക്കം പോസ്റ്റ് ചെയ്താണ് സുഷമയുടെ ട്വീറ്റിന് താഴെ കമന്റുകള്‍ നിറയുന്നത്. കേരളത്തില്‍ നിന്നും ഒരു കേന്ദ്ര മന്ത്രിയുണ്ടായിട്ടും അദ്ദേഹത്തെപോലും അടുപ്പിക്കാതെ മൊത്തത്തില്‍ ക്രെഡിറ്റ് അടിച്ച് മാറ്റിയ ഇടത് സര്‍ക്കാറിന്റെ നടപടിയാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഷാര്‍ജ സുല്‍ത്താനു നല്‍കിയ ഡിലിറ്റ് ബിരുദം അദ്ദേഹത്തെ കേരളത്തിലെത്തിക്കാനുള്ള ഇടത് ബുദ്ധികേന്ദ്രങ്ങളുടെ തന്ത്രപരമായ നീക്കമായിട്ടാണ് ബി.ജെ.പി നേതൃത്വം കാണുന്നത്. എന്തായാലും സുല്‍ത്താന്റെ പ്രഖ്യാപനത്തില്‍ മലയാളികള്‍ക്ക് എല്ലാം അഭിമാനിക്കാം. അതേ അവസരത്തില്‍ ആരാണ് ‘യഥാര്‍ത്ഥത്തില്‍’ ഇന്ത്യ ഭരിക്കുന്നത് എന്ന ചോദ്യം ഉയരുകയാണ്. പിണറായിക്ക് സൂപ്പര്‍ പവര്‍ വന്നിരിക്കുന്നു. സൂപ്പര്‍ പ്രധാന മുഖ്യമന്ത്രിയായി.