കണ്ണൂര്‍: പിണറായിയില്‍ നാലുമാസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി സൗമ്യയുടെ മൊഴിയിൽ സംശയമുള്ളതായി പോലീസ്. സൗമ്യക്ക് ആരെങ്കിലും സഹായമൊരുക്കിയോ എന്നതിലാണ് വ്യക്തതയാവാത്തത്. പരിസരത്തെ നാലു യുവാക്കള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും വിശദമായ അന്വേഷണം വേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.
11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ചൊവ്വാഴ്ച് രാത്രി പത്തോടെയാണ് സൗമ്യുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം സമ്യക്ക് വിഷം വാങ്ങിനൽകിയത് ഒരു ഓട്ടോ ഡ്രൈവറാണെന്ന വിവരവും പുറത്ത് വരുന്നു. മക്കൾക്കും മാതാപിതാക്കൾക്കും ഭക്ഷണത്തിൽ ഏലി വിഷം നൽകി കൊലപ്പെടുത്തുതിയതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.
പിണറായിയില്‍ ചുരുളഴിയുന്നത് വലിയ കൊടും ക്രൂരത; സമ്യക്ക് എലിവിഷം വാങ്ങിനൽകിയത് ഓട്ടോ ഡ്രൈവറോ..? കൊലപാതകത്തിന് സഹായമൊരുക്കിയത് പരിസരത്തെ നാലു യുവാക്കളെന്നും സൂചന