പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച വിജയ്മല്ല്യ ഇന്ത്യ-പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി കാണാനെത്തി.

  • Post category:news
  • Reading time:1 min read
You are currently viewing പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച വിജയ്മല്ല്യ ഇന്ത്യ-പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി കാണാനെത്തി.

ലണ്ടന്‍: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച വ്യവസായി വിജയ് മല്ല്യ ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലിരുന്ന് കൂളായി കളികാണുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് കാണാനെത്തിയ വിജയ്മല്ല്യയെയാണ് ഫോട്ടോകളില്‍ കാണാന്‍ സാധിക്കുന്നത്.

മല്ല്യ കളി കാണുന്നതിന്റെയും മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍ക്ക് ഫോണില്‍ എന്തോ കാണിച്ചുകൊടുക്കുന്നതിന്റെയുമെല്ലാം ഫോട്ടോകള്‍ ആളുകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.പി.എല്‍ ടീമായ ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ഉടമയായിരുന്നു മല്ല്യ. റോയല്‍ ചാലഞ്ചേഴ്സിന്റെ നായകനാണ് ഇന്ത്യന്‍ നായകന്‍ കൂടിയായ വിരാട് കൊഹ്ലി. സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് മല്ല്യ ടീമിന്റെ മേധാവിസ്ഥാനം ഒഴിഞ്ഞത്.

0Shares