ഇംഗ്ലണ്ട്: അഞ്ചുവയസ്സ് പോലും തികയാത്ത പിഞ്ചു കുഞ്ഞുങ്ങളെ രതിവൈകൃതങ്ങള്‍ക്ക് ഇരയാക്കുന്നതിന് കൂട്ടുനില്‍ക്കുന്ന ക്രൂരരായ മാതാപിതാക്കളെ പുറം ലോകത്ത് കാണിച്ചു തരികയാണ് സ്റ്റാസി ഡൂലി എന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തക. ‘മംസ് സെല്ലിങ് ദേര്‍ കിഡ്‌സ് ഫോര്‍ മണി’ എന്ന ഡോക്യുമെന്ററിയിലൂടെ ബി.ബി.സിയുടെ ലേഖിക പുറത്തിറക്കിയത് ഒളിക്യാമറയിലൂടെ പകര്‍ത്തിയ ഫിലിപ്പിന്‍സിലെ സമീപകാല ചിത്രമാണ്. ലോകമെമ്പാടുമുള്ള ബാലപീഡകര്‍ക്ക് തത്സമയം കണ്ടാസ്വദിക്കുന്നതിന് സ്വന്തം മക്കളെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്ത ഫിലിപ്പിന്‍സ് സഹോദരിമാരുടെ കഥയും സ്റ്റാസി ഡോക്യുമെന്ററിയിലൂടെ തുറന്നു കാട്ടുന്നു. ഇവരെ അറസ്റ്റ് ചെയ്ത ഹോംലാന്‍ഡ് ഏജന്റ് മൈക്കിന്റെ സഹായത്തോടെ സ്റ്റാസി ജയിലിലെത്തി സഹോദരിമാരെ കാണുകയും അവരുടെ അഭിമുഖം തയ്യാറാക്കുകയും ചെയ്തു. ചിലര്‍ കുട്ടികളെ അതിക്രൂരമായ രതിവൈകൃതങ്ങള്‍ക്ക് ഇരയാക്കാന്‍പോലും ആവശ്യപ്പെടാറുണ്ടെന്നും പണത്തിനുവേണ്ടി അത് ചെയ്തിരുന്നുവെന്നുമായിരുന്നു ഇവര്‍ വെളിപ്പെടുത്തിയത്.

രഹസ്യക്യാമറകളുപയോഗിച്ചാണ് സ്റ്റാസി ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയത്.കുട്ടികളെ വില്‍ക്കാന്‍ തയ്യാറായ മറ്റൊരു സംഘം മാതാപിതാക്കളെയും മൈക്കിന്റെ സഹായത്തോടെ സ്റ്റാസി കണ്ടെത്തി. തങ്ങളുടെ മക്കള്‍ സെക്സിന് തയ്യാറാണെന്നാണ് മാതാപിതാക്കള്‍ സ്റ്റാസിയോടും മൈക്കിനോടും ആദ്യം പറഞ്ഞത്. പോലീസ് അറസ്റ്റ് ചെയ്ത് ഇവരെ ജയിലിലടച്ചു. കുട്ടികളാണ് എല്ലാത്തിനും തുടക്കമിട്ടതെന്നും തങ്ങള്‍ നിരപരാധികളാണെന്നുമുള്ള വാദമാണ് ഇവര്‍ പോലീസിന് മുന്നില്‍ നിരത്തിയതെന്ന് സ്റ്റാസി പറയുന്നു. ഇത്തരം കഠിന ഹൃദയരായ മാതാപിതാക്കള്‍ ഇല്ലാതാക്കുന്നത് പിഞ്ചു കുഞ്ഞുങ്ങളുടെ നല്ല ഭാവിയാണ്. കുഞ്ഞുങ്ങളെ ബാലപീഡകര്‍ക്കു മുന്നേലേക്കെറിഞ്ഞ് കൊടുത്ത് അതാസ്വദിക്കുന്ന മാതാപിതാക്കള്‍ മുറിവേല്‍പ്പിക്കുന്നത് സ്വന്തം മക്കളുടെ മനസ്സിനെയാണ്.
https://www.youtube.com/watch?v=9iHuuMNH9iw