പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്നത് അക്ഷരങ്ങളല്ല..പകരം തോക്ക് ഉപയോഗിക്കേണ്ട ബാലപാഠങ്ങള്‍; ഐഎസ് ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യം.

  • Post category:news
  • Reading time:1 min read
You are currently viewing പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്നത് അക്ഷരങ്ങളല്ല..പകരം തോക്ക് ഉപയോഗിക്കേണ്ട ബാലപാഠങ്ങള്‍; ഐഎസ് ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യം.


സിറിയ: തടവുകാരനെ കൊല്ലാന്‍ പിഞ്ചുകുഞ്ഞിനെ കൊണ്ട് നിറയൊഴിപ്പിക്കുന്ന  ഐഎസ്  ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സിറിയയില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച കുഞ്ഞ്, ആളൊഴിഞ്ഞ അമ്യൂസ്മെന്റ് പാര്‍ക്കില്‍ കൈകള്‍ കെട്ടിയിട്ട നിലയില്‍ കിടക്കുന്ന തടവുകാരന് നേരെ നടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍.

സമീപത്തുണ്ടായിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ കുഞ്ഞിന് തോക്ക് കൈമാറുന്നു. ഒരുനിമിഷം പോലും പാഴാക്കാതെ കുട്ടി തടവുകാരനെതിരെ നിറയൊഴിക്കുന്നതോടെ ദൃശ്യം അവസാനിക്കുന്നു. ‘അവന്റെ രക്തത്തിലുള്ളത്’ അറബിക് തലക്കെട്ടോടെയാണ് വീഡിയോ ഐഎസ് തീവ്രവാദികള്‍ പുറത്തുവിട്ടിരിക്കുന്നത്. കൊല്ലപ്പെട്ട ആള്‍ കുര്‍ദിഷ് വര്‍ക്കര്‍ പാര്‍ട്ടി അംഗമാണെന്നാണ് റിപ്പോര്‍ട്ട്.

0Shares