പിഞ്ചുകുഞ്ഞുങ്ങളടക്കം 30 റോഹിംഗ്യകളുമായി സമുദ്രാതിര്‍ത്തി കടന്ന ഇന്ത്യന്‍ പായ്ക്കപ്പലിനെ ശ്രീലങ്കന്‍ തീരസേന പിടികൂടി.

  • Post category:news
  • Reading time:1 min read
You are currently viewing പിഞ്ചുകുഞ്ഞുങ്ങളടക്കം 30 റോഹിംഗ്യകളുമായി സമുദ്രാതിര്‍ത്തി കടന്ന ഇന്ത്യന്‍ പായ്ക്കപ്പലിനെ ശ്രീലങ്കന്‍ തീരസേന പിടികൂടി.

കൊളംബോ: റോഹിംഗ്യ അഭയാര്‍ത്ഥികളുമായി ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടന്ന ഇന്ത്യന്‍ പായ്ക്കപ്പല്‍ ശ്രീലങ്ക തീരസേന പിടികൂടി. ദിവസങ്ങള്‍ മാത്രം പ്രായമാസ പിഞ്ചുകുഞ്ഞുള്‍പ്പെടെ 16 കുട്ടികളടക്കം മുപ്പതോളം പേരാണ് പായ്ക്കപ്പലിലുണ്ടായത്. കുഞ്ഞുങ്ങളെ പായ്ക്കപ്പലില്‍ കണ്ട് സംശയം തോന്നിയാണ് പായ്ക്കപ്പലിനെ പിന്തുടര്‍ന്നതെന്ന് ശ്രീലങ്കന്‍ നാവികസേനാ വക്താവ് ചാമിന്ദ വലകുലുഗെ പറഞ്ഞു. നാലുവര്‍ഷം അഭയാര്‍ഥികളായി ഇന്ത്യയില്‍ കഴിഞ്ഞിരുന്നവരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മ്യാന്‍മറിലെ റാഖിന്‍ പ്രവിശ്യയാണ് റോഹിംഗ്യകളുടെ കേന്ദ്രം. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ബുദ്ധമതക്കാര്‍ നടത്തുന്ന അതിക്രമങ്ങളെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ നിന്ന് പലായനം ചെയ്തു പോകുന്നത്. ബംഗ്ലാദേശും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങളില്‍ ആയിരക്കണക്കിന് റോഹ്ംഗ്യകളാണ് അഭയാര്‍ഥികളായി കഴിയുന്നത്.

0Shares