പാവപ്പെട്ടവനെ അപമാനിക്കുന്ന നടപടി; റേഷന്‍ കിട്ടുന്നവര്‍ ‘ദരിദ്രനെന്ന്’ വീടിന്റെ ചുവരിലെഴുത്തി സര്‍ക്കാര്‍ വക പരിഹാസം

  • Post category:news
  • Reading time:1 min read
You are currently viewing പാവപ്പെട്ടവനെ അപമാനിക്കുന്ന നടപടി; റേഷന്‍ കിട്ടുന്നവര്‍ ‘ദരിദ്രനെന്ന്’ വീടിന്റെ ചുവരിലെഴുത്തി സര്‍ക്കാര്‍ വക പരിഹാസം

ജയ്പ്പൂര്‍: ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം കിട്ടുന്ന റേഷന്റെ വിഹിതമടക്കം വീടുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. റേഷന്‍ സബ്‌സിഡി പറ്റുന്നവരുടെ വീടിന്റെ ചുവരില്‍ ‘ഞാന്‍ ദരിദ്രനാണ്’, ‘ഞാന്‍ പരമ ദരിദ്രനാണ്’ എന്നിങ്ങനെയുള്ള വാക്യങ്ങളാണ് എഴുതിവച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ അപമാനിക്കുന്ന നടപടിയാണിതെന്ന് ജനങ്ങള്‍ ആരോപിച്ചു.

വീടിന് മുന്നിലൂടെ പോകുന്നവര്‍ തങ്ങളെ കളിയാക്കുന്നുവെന്നും അതില്‍ ലജ്ജയുണ്ടെന്നും ഗ്രാമീണര്‍ പ്രതികരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സബ്സിഡി ഉറപ്പാക്കാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി ജനങ്ങളെ അപമാനിക്കുന്ന നടപടിയാണെന്നുള്ള ആക്ഷേപം ഇതിനോടകം ഉയര്‍ന്നുവന്നിട്ടുണ്ട്. കുറച്ച് ഗോതമ്പിനായി പാവപ്പെട്ടവരെ കളിയാക്കുന്ന സര്‍ക്കാര്‍ പദ്ധതി ഉടന്‍ തന്നെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. ദൗസ ജില്ലയിലെ ഒന്നര ലക്ഷത്തോളം വീടുകളില്‍ ഇതിനകം തന്നെ പെയിന്റിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

0Shares