മുംബൈ: തീവണ്ടിയിടിച്ച് തെറിപ്പിച്ച പെണ്‍ക്കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍. ജനങ്ങള്‍ കണ്ടു നില്‍കെ തീവണ്ടി തട്ടി തെറിപ്പിച്ച യുവതിയുടെ മൃതശരീരം കാണാന്‍ കഴിയാതെ നിന്നിരുന്ന ജനങ്ങളുടെ മുന്നിലേക്ക് ഒരു പോറല്‍ പോലുമില്ലാതെയുള്ള പെണ്‍കുട്ടിയെ കണ്ട് എല്ലാവരും ഞെട്ടി.
മുംബൈ കുര്‍ള സ്റ്റേഷനിലാണ് ഈ നടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബന്ദുപില്‍ സ്വദേശിയായ പ്രതീള്‍ നടേകര്‍ എന്ന 19 കാരിയായ പെണ്‍കുട്ടി ഇയര്‍ ഫോണില്‍ സംസാരിച്ചു പാളം മുറിച്ചു കടക്കുകയായിരുന്നു.

എന്നാല്‍ പ്രതീശ എതിരെ വന്ന തീവണ്ടിയെ ശ്രദ്ധിച്ചിരുന്നില്ല. തീവണ്ടിയെ കണ്ടയുടന്‍ തന്റെ ഫ്‌ളാറ്റ് ഫോമിലേക്ക് കുട്ടി വേഗം നടന്നുവെങ്കിലും തീവണ്ടി കുട്ടിയെ ഇടിച്ചിടുകയായിരുന്നു. ഉടന്‍ തന്നെ ലേക്കോ പൈലറ്റ് വാഹനം നിര്‍ത്തി. എല്ലാവരും പെണ്‍ക്കുട്ടി മരിച്ചെന്ന് ഉറപ്പിച്ചിരുന്നു. അതേസമയം, തീവണ്ടിക്കിടയില്‍ നിന്നും പരിക്കുകളൊന്നുംമില്ലാതെ കിടക്കുന്ന കുട്ടിയെ ആളുകള്‍ കണ്ടെത്തുകയായിരുന്നു. സ്റ്റേഷന്‍ പുറത്ത് വിട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം കണ്ടത് 30 ലക്ഷം പേരാണ്.
https://www.youtube.com/watch?v=zKH5sbbh3OE