
പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നതിനോ ചോദ്യം ചെയ്യുന്നതിനോ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭാ കവാടത്തില്‍ നിന്നോ എം.എല്‍.എ ഹോസ്റ്റലില്‍ നിന്നോ മറ്റോ ആണ് അറസ്‌റ്റെങ്കില്‍ ചില നടപടിക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒന്നും ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി. കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞിട്ടാണ് താന്‍ കരാറുകാരന് മൊബലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതെന്നായിരുന്നു ടി. ഒ സൂരജ് പറഞ്ഞത്. അഴിമതിക്കേസില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് വി. കെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ടി, ഒ സൂരജിന്‍റെ പ്രതികരണത്തിന് ശേഷം വി. കെ ഇബ്രാഹിം കുഞ്ഞ് തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലിലാണ കഴിയുന്നത്. നേരത്തേ കേസില്‍ അദ്ദേഹത്തെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ടി. ഒ സൂരജിന്‍റെ മൊഴിയുട അടിസ്ഥാനത്തില്‍ ഇനിയും ചോദ്യം ചെയ്യേണ്ടി വരുമെന്ന സൂചനയാണ് വിജിലന്‍സ് നല്‍കുന്നത്. എന്നാല്‍ എം.എല്‍.എ ഹോസ്റ്റലില്‍ തന്നെ തങ്ങുന്ന ഇബ്രാഹിംകുഞ്ഞ് അറസ്റ്റ് ഭയന്നാണ പുറത്തിറങ്ങാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
