പാലമരം വിട്ടു…ഇപ്പോള്‍ യക്ഷിയുടെ വാസം യുട്യൂബില്‍! സൂക്ഷിച്ചോളൂ മക്കളേ..

  • Post category:news
  • Reading time:1 min read
You are currently viewing പാലമരം വിട്ടു…ഇപ്പോള്‍ യക്ഷിയുടെ വാസം യുട്യൂബില്‍! സൂക്ഷിച്ചോളൂ മക്കളേ..

കൊച്ചി: സിനിമയില്‍ കണ്ടു പഴകിയ യക്ഷിയുടെ കാലം കഴിഞ്ഞ മട്ടാണ്. കാരണം യക്ഷിക്കു വന്ന സ്ഥാനഭ്രംശം തന്നെ. പുള്ളിക്കാരി പാലമരം വിട്ട് ഫെയ്‌സ്ബുക്കിലും മ്യൂസിക് ആല്‍ബങ്ങളിലുമാണ് ഇപ്പോള്‍ വാസമുറപ്പിച്ചിരിക്കുന്നത്. പി റെയില്‍ പ്രൊഡക്ഷന്‍സിന്റെ ഭാഗമായി ‘യക്ഷി’ എന്ന ആല്‍ബമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്.

വ്യത്യസ്തമായ വരികള്‍ കൊണ്ട് യക്ഷിയുടെ ആരാധകരുടെ എണ്ണം കൂടിക്കൂടിവരികയാണ്. വരികളും അവതരണശൈലിയും കൊണ്ട് യക്ഷിയ്ക്ക് ഒരു ന്യൂജനറേഷന്‍ സ്‌റ്റൈല്‍ കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആല്‍ബത്തിന് വരികള്‍ നല്‍കിയത് ഡി വിന്‍ക് ആണ്.

 

0Shares