
പാലക്കാട്: കൂറ്റനാട് വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രദേശത്തെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ബല്‍റാമിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി.

കോൺഗ്രസ് പ്രവർത്തകർക്കും പൊലീസുകാർക്കും സ്ത്രീകൾക്കും പരിക്കേറ്റു. ബല്‍റാം എം.എല്‍.എക്ക് പരിക്കേറ്റിട്ടില്ല. എം.എൽ.എയുടെ വാഹനത്തിന് നേരെയും കല്ലേറുണ്ടായി. അതേസമയം സംഘര്‍ഷം ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും തടയാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്‍പ്പടെ പരിക്കേറ്റു.
