
പാലക്കാട്: മഞ്ചിക്കണ്ടി ഉൾവനത്തിൽ തണ്ടര്‍ബോള്‍ട്ട് സേനാ അംഗങ്ങളും മാവോവാദികലും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വനത്തിൽ നിന്നും പുറത്തെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. തുടര്‍ന്ന് തൃശൂരിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. മാവോവാദികളുടെ പക്കല്‍നിന്നും പിടിച്ചെടുത്ത സാധന സാമഗ്രികളും സേനാ അംഗങ്ങൾ പുറത്തെത്തിച്ചതായാണ് വിവരം.
തികളാഴ്ച്ച കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടത്താന്‍ ഒറ്റപ്പാലം ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ പൊലീസ്- മെഡിക്കല്‍- ഫോറന്‍സിക് സംഘങ്ങള്‍ ചൊവ്വാഴ്ച രാവിലെ ഉൾകാട്ടിലേക്ക് പുറപ്പെട്ടിരുന്നു. ഈ സംഘമാണ് ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. എന്നാല്‍ ചെവ്വാഴ്ച്ചയും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും വെടിവെപ്പുണ്ടായി. വെടിയൊച്ച കേട്ടതോടെ ഇന്‍ക്വസ്റ്റ് നടപടിയും കുറച്ചു സമയത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. ചെവ്വാഴ്ച്ച ഒരാൾ കൂടി കൊല്ലപ്പെട്ടതായാണ് വിവരം. നാലു മാവോവാദികളാണ് കൊല്ലപ്പെട്ടത്. ഭവനി ദളത്തിലെ പ്രമുഖ നേതാവായ കര്‍ണാടക സ്വദേശി മണിവാസകനടക്കം ഈ കുട്ടത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ കര്‍ണാടക ചിക്കമംഗളുരു സ്വദേശികളായ സുരേഷ്, ശ്രീമതി, തമിഴ്നാട് സ്വദേശി കാര്‍ത്തിക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്.
