
പാലക്കാട്: പാലക്കാട് ആലത്തൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ആക്രമികള്‍ ഷിബുവിനെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. ഷിബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണന്പ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
