പാലക്കാട്ട് മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്; ആറുപേരെ രക്ഷപ്പെടുത്തി: രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing പാലക്കാട്ട് മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്; ആറുപേരെ രക്ഷപ്പെടുത്തി: രക്ഷാപ്രവര്‍ത്തനം തുടരുന്നു

പാലക്കാട്: നഗരമധ്യത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരിക്ക്. ആറുപേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സരോവര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടം പൂര്‍ണമായും നിലംപൊത്തിയ നിലയിലാണ്. ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. മൊബൈല്‍ കടകള്‍ ഉള്‍പ്പെടെ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്ന അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. കെട്ടിടത്തിനുള്ളില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യം വ്യക്തമല്ല. പോലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. ആശുപത്രിയിലെത്തിച്ചവരുടെ നില ഗുരുതരമാണ്. കെട്ടിടത്തിന്റെ മുകളിലെ രണ്ട് നിലകളാണ് തകര്‍ന്നത്. കെട്ടിടത്തിനുള്ളില്‍ എത്ര പേരുണ്ടെന്ന് കൃത്യമായ വിവരമില്ല. ഏകദേശം ആറുപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നത്. നഗരത്തിലെ പഴക്കംചെന്ന കെട്ടിടങ്ങളിലൊന്നാണ് തകര്‍ന്നത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ അറ്റകുറ്റ പണികള്‍ക്കിടയിലാണ് കെട്ടിടം തകര്‍ന്ന് വീണത്. കെട്ടിടത്തിലെ തൂണ്‍ മാറ്റുന്നതിനിടേ തകര്‍ന്നുവീഴുകയായിരുന്നു. താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലില്‍ അറ്റ കുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടം.

0Shares