
നടി പാര്‍വ്വതിയെയും ഗീതുമോഹന്‍ ദാസിനെയും പരിഹസിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് കസബ എന്ന ചിത്രത്തിനെതിരെ പാര്‍വ്വതി നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഫെയിസ് ബുക്ക് പോസ്റ്റുമായി നിര്‍മ്മാതാവ് രംഗത്ത് വന്നിരിക്കുന്നത്. ഇരുവരെയും പരിഹാസ രൂപേണ ആന്റിയെന്ന് വിളിച്ച് ഇരുവരുടെയും പിറന്നാള്‍ തിയ്യതി പറയുകയാണെങ്കില്‍ ആ ദിവസം പിറന്നാള്‍ സമ്മാനമായി കസബ പ്രദര്‍ശിപ്പിക്കാമെന്നാണ് ജോബി ജോര്‍ജ് പറഞ്ഞിരിക്കുന്നത്.

ഇരുപത്തി രണ്ടാമത് ചലചിത്രോത്സവത്തില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവെയാണ് താന്‍ നിര്‍ഭാഗ്യവശാലാണ് കസബ കണ്ടതെന്നും ചിത്രത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് മമ്മൂട്ടിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചും പാര്‍വതി വിവാദ പരാമര്‍ശം നടത്തിയത്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധപ്രകാരമാണ് പാര്‍വതി ചിത്രത്തിന്റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത്.
