പാര്‍വതിയുടെയും ജയറാമിന്റെയും പ്രണയം കണ്ടുപിടിച്ചത് ഒരുസംവിധായകന്‍; കണ്ടെത്തിയത് സെറ്റില്‍ സി.ഐ.ഡി വിജയനായി ജീവിച്ച്

  • Post category:news
  • Reading time:1 min read
You are currently viewing പാര്‍വതിയുടെയും ജയറാമിന്റെയും പ്രണയം കണ്ടുപിടിച്ചത് ഒരുസംവിധായകന്‍; കണ്ടെത്തിയത് സെറ്റില്‍ സി.ഐ.ഡി വിജയനായി ജീവിച്ച്

കൊച്ചി: പ്രണത്തിലൂടെ വിവാഹം കഴിച്ച ജയറാം പാര്‍വ്വതി താരജോഡികളുടെ ജീവിതം സിനിമാലോകം അസൂയയോടെയാണ് നോക്കി കാണുന്നത്. പൊട്ടിത്തെറികളില്ലാതെയും വാര്‍ത്തകളില്‍ ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നിക്കാറില്ലാതെയും ജീവിക്കുന്നു. നല്ല കിടിലന്‍ ഫാമിലി ലൈഫാണ്. എന്നാല്‍ ഇവരുടെ പ്രണയവും വിവാഹവും നല്ല രസകരമായിരുന്നു. ഒന്നിച്ച് ഒരുപാട് സിനിമകളിലഭിനയിച്ച താരജോഡികളായിരുന്നു ജയറാമും പാര്‍വതിയും. 1992 ലായിരുന്നു ഇരുവരുടെയും വിവാഹം. തങ്ങളുടെ പ്രണയം ഇരുവരും അതീവരഹസ്യമായാണ് കൊണ്ടു നടന്നത്. എന്നാല്‍ ശ്രീനിവാസന്‍ ഇതു കണ്ടുപിടിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വേദിയില്‍ നിന്നാണ് തങ്ങളുടെ പ്രണയം ശ്രീനിവാസന്‍ കണ്ടെത്തിയ കാര്യം ജയറാം തുറന്ന് പറഞ്ഞിരിക്കുന്നത്. ജയറാം, ശ്രീനിവാസന്‍, ഉര്‍വശി, പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു തലയണമന്ത്രം. ചിത്രീകരണത്തനിടെ സംവിധായകന്‍ സത്യന്‍ അന്തിക്കാടായിരുന്നു അവരു തമ്മില്‍ പ്രണയത്തിലാണോ എന്നറിയാന്‍ ശ്രീനിവാസനെ ഏല്‍പ്പിച്ചിരുന്നത്.ആ ലൊക്കേഷനിലെ എല്ലാവരോടും തന്നെ ജയറാം സംസാരിച്ചിരുന്നു. എന്നാല്‍ പാര്‍വതിയോട് മാത്രം സംസാരിക്കില്ലായിരുന്നു. ഒരു ഗുഡ് മോര്‍ണിങ് പോലും പറഞ്ഞിരുന്നില്ല. ഇങ്ങനെയാണ് ശ്രീനിവാസന്‍ ഇരുവരുടെയും പ്രണയം കണ്ടുപിടിച്ചത്. ഒരു ദിവസം ജയറാം ലൊക്കേഷനിലേക്ക് ആദ്യം വരുന്നു. കുറച്ച് കഴിഞ്ഞ് പാര്‍വതിയും വന്നു. കുറച്ച് നേരം ഞങ്ങളെ നോക്കി നിന്ന ശ്രീനിവാസന്‍ അപ്പോള്‍ തന്നെ സത്യന്‍ അന്തിക്കാടിനെ വിളിച്ച് സംഗതി സത്യമാണ് ഇവര്‍ തമ്മില്‍ പ്രേമത്തിലാണെന്ന് പറയുകയായിരുന്നു. എന്തായാലും അന്ന് ശ്രീനിവാസന്‍ സി.ഐ.ഡി വിജയനായി സെറ്റില്‍ ജീവിക്കുകയായിരുന്നെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

 

0Shares