പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയം എന്‍റെ ചുമലില്‍; തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമാണ് ലക്ഷ്യമെന്ന് കമല്‍ ഹാസൻ

  • Post category:news
  • Reading time:1 min read
You are currently viewing പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയം എന്‍റെ ചുമലില്‍; തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമാണ് ലക്ഷ്യമെന്ന് കമല്‍ ഹാസൻ

ചെന്നൈ: തമിഴ്നാടിന്‍റെ മുഖ്യമന്ത്രി സ്ഥാനമാണ് തന്‍റെ ലക്ഷ്യമെന്ന് മക്കൾ നീതി മയ്യം പാര്‍ട്ടിയുടെ നേതാവും നടനുമായ കമല്‍ഹാസൻ. ഈ ലക്‌ഷ്യം നേടുന്നതിനായി പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാത്തതെന്നും കമല്‍ പറഞ്ഞു. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രവർത്തനം തമിഴ്നാട്ടിൽ കേന്ദ്രീകരിക്കും.

തെരഞ്ഞെടുപ്പില്‍ മക്കൾ നീതി മയ്യത്തിന്‍റെ സ്ഥാനാർത്ഥികളുടെ വിജയം തന്‍റെ ചുമലിലാണെന്നും സ്ഥാനാർത്ഥികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് മത്സരിക്കുന്നതിൽ നിന്ന് പിന്‍മാറിയതെന്നും കമല്‍ ഹാസൻ വ്യക്തമാക്കി. എന്നാല്‍, ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് ഉണ്ട്. ഇത് ഉടൻ ശക്തമായ ഭാഷയിൽ വ്യക്തമാക്കുമെന്നും കമല്‍ ഹാസൻ കൂട്ടിച്ചേർത്തു.

0Shares