പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കാന്‍ നല്ല ദിവസം നോക്കില്ല; വിപ്ലവത്തിന് നാട് ഒരുങ്ങുന്ന ദിവസമാകും പാര്‍ട്ടി രൂപീകരിക്കുക: കമല്‍ ഹാസന്‍

  • Post category:news
  • Reading time:1 min read
You are currently viewing പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കാന്‍ നല്ല ദിവസം നോക്കില്ല; വിപ്ലവത്തിന് നാട് ഒരുങ്ങുന്ന ദിവസമാകും പാര്‍ട്ടി രൂപീകരിക്കുക: കമല്‍ ഹാസന്‍

രജനീകാന്ത് ഈ വര്‍ഷം സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നു സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്കവാദ് വെളിപ്പെടുത്തിയതിന് പിന്നാലെ, രജനീകാന്ത് പാര്‍ട്ടി രൂപീകരിച്ചാല്‍ ഒപ്പം ചേരുമെന്ന് സിനിമയില്‍ രജനിയുടെ എതിരാളിയായ കമല്‍ ഹാസന്‍. താന്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്ന കാര്യം ഉടന്‍ താന്‍ ചെയ്യില്ല, ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാകും അത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. പാര്‍ട്ടി രൂപീകരിച്ചാല്‍ അത് പ്രഖ്യാപിക്കാന്‍ നല്ല നേരം നോക്കില്ല, വിപ്ലവത്തിന് നാട് തയ്യാറാകുന്ന ദിവസമാകും ആ പ്രഖ്യാപനം ഉണ്ടാവുക എന്നും കമല്‍ കൂട്ടിചേര്‍ത്തു. രജനി എന്ന വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് ജനകീയ പ്രതിഷേധം ഭരണത്തിനെതിരെയുള്ള കലാപമായി മാറുമ്പോള്‍ കമലിന്‍റെ വാക്കുകള്‍ക്ക് പ്രസക്തി ഏറെയാണ്‌.

രജനീകാന്ത് സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുമോ അതോ ബി. ജെ. പിയില്‍ ചേരുമോ എന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളിലും ശക്തമാണ്. ഡിസംബര്‍ 12ന് ആണു രജനിയുടെ ജന്മദിനം. അന്ന് അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. കമല്‍ ആകട്ടെ അടുത്തിടെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. തന്റെ നിലപാട് ഒരിക്കലും കാവിയെ അനുകൂലിക്കുന്നതല്ല എന്നും അദ്ദേഹം സന്ദര്‍ശനത്തെപ്പറ്റി വ്യക്തമാക്കി. ബിഗ് ബോസ് ചാനല്‍ പരിപാടി കഴിഞ്ഞാല്‍ കമലിന്റെ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. ബിഗ്‌ബോസ് അടുത്ത മാസം അവസാനിക്കുകയും ചെയ്യും. അണ്ണാഡി. എം. കെയെ വിമര്‍ശിച്ച് തുടര്‍ച്ചയായി ട്വീറ്റുകളും നടത്തുന്നുണ്ട് കമല്‍. ഡി. എം. കെയുടെ ചടങ്ങില്‍ കമല്‍ഹാസനും രജനീകാന്തും ഒരുമിച്ച് അടുത്തിടെ പങ്കെടുത്തതും ഏറെ അഭ്യൂഹങ്ങള്‍ക്കിടയാക്കി.

0Shares