
മണ്ണാര്‍കാട്: ഭര്‍തൃമതിയെ പീഡിപ്പിച്ചശേഷം നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷിനെ(28) യാണ് നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പാണ് ഭര്‍തൃമതിയായ 37 കാരിയെ വിജേഷ് പീഡിപ്പിച്ചത്. പിന്നീട് നഗ്‌നചിത്രമെടുത്തശേഷം ഇതുകാട്ടി ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിച്ചുവരികയായിരുന്നു. ഭീഷണി സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. നാട്ടുകാല്‍ എസ്.ഐ ജയപ്രസാദാണ് അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയായ യുവതിയെ തിങ്കളാഴ്ച വൈകുന്നേരത്തോടെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തക തന്നെയാണ് പീഡനത്തിനിരയായ യുവതി. അറസ്റ്റിലായതോടെ വിജേഷിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കുമെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.