പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭയില്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ തയ്യാര്‍: ശശി തരൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭയില്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ തയ്യാര്‍: ശശി തരൂര്‍

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭയില്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍. ”പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭയില്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ തയ്യാറാണ്. രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി തുടരണമെന്നാണ് ആഗ്രഹം. അദ്ദേഹത്തെ സഹായിക്കുന്നതിന് പ്രാദേശികമായി വര്‍ക്കിങ് പ്രസിഡന്റുമാരെ നിയോഗിക്കണം”- തരൂര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ സാധാരണക്കാരിലേയ്ക്ക് വേണ്ടത്ര വിനിമയം ചെയ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മൃദു ഹിന്ദുത്വ സമീപനങ്ങളെ തരൂര്‍ വിമര്‍ശിച്ചു. ഇന്ത്യയെ വ്യത്യസ്ത മത-ജാതി വിഭാഗങ്ങളും സംസ്‌കാരങ്ങളുമുള്ള ഒരു മതനിരപേക്ഷ രാജ്യമായി വിഭാവനം ചെയ്ത നെഹ്റുവിന്‍റെ സങ്കല്‍പത്തിനു പകരം ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി കാണുന്ന ഹിന്ദുത്വസങ്കല്‍പങ്ങളെ ചോദ്യംചെയ്യാന്‍ കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

0Shares