പാറ്റ്‌ന: ഉറക്കത്തില്‍ ഉഗ്രവിഷമുള്ള പാമ്പ് കടിച്ചയാള്‍ മരിക്കുന്നതിന് മുമ്പ് ഭാര്യയെയും കടിച്ചു. ഭാര്യയ്ക്കും വിഷം കയറി മരണം സംഭവിക്കട്ടെ എന്നു കരുതിയാണ് പാറ്റ്‌ന സ്വദേശി ശങ്കര്‍ റോയി ഇങ്ങനെ ചെയ്തതെന്ന് പിന്നീട് വ്യക്തമായി. താന്‍ മരിക്കുകയാണ് എന്ന് മനസിലാക്കിയതും ശങ്കര്‍ തന്റെ ഭാര്യ അമീരി ദേവിയെ അടുത്തേക്ക് വിളിച്ച് അവരുടെ കൈത്തണ്ടയില്‍ കടിച്ചു.

താന്‍ ഭാര്യയെ ഏറെ സ്‌നേഹിക്കുന്നുവെന്നും ഒരുമിച്ച് മരിക്കാന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും ശങ്കര്‍ പറഞ്ഞു. അബോധവസ്ഥയിലായ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശങ്കര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാല്‍ ചെറിയ അസ്വസ്തകളോടെ ശങ്കറിന്റെ ഭാര്യ സുരക്ഷിതയാണെന്നും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.