പാമ്പു കടിയേറ്റ മാതാവിൻ്റെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ച് മകൻ്റെ യാത്ര; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing പാമ്പു കടിയേറ്റ മാതാവിൻ്റെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ച് മകൻ്റെ യാത്ര; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഭോപ്പാല്‍: കരളലിയിക്കുന്ന കാഴ്ച്ച കണ്ണീരോടെ മാത്രമേ കാണാന്‍ കഴിയൂ. ഭാര്യയുടെ മൃതദേഹവും ചുമന്നു പോകുന്ന ഭര്‍ത്താവിന്റെ ദൃശ്യങ്ങള്‍ മനസില്‍ നിന്നും മായും മുമ്പാണ് കരളലിയുക്കുന്ന മറ്റൊരു കാഴ്ച ഭോപ്പാലില്‍ ഉണ്ടായത്. അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ചു പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പാമ്പു കടിയേറ്റാണ് മധ്യപ്രദേശ് സ്വദേശിനിയായ കുന്‍വാര്‍ ഭായി മരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

https://www.youtube.com/watch?v=zzREsD0eO-4

പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടം കേന്ദ്രത്തിലെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് മകന്‍ രാജേഷ് ബൈക്കിലിരുത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടം കേന്ദ്രത്തിലെത്തിച്ചത്. എന്നാല്‍ യുവാവ് ആംബുലന്‍സ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ആംബുലന്‍സ് സേവനം ലഭ്യമാകുന്ന 108 ല്‍ വിളിച്ചിരുന്നെങ്കില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സ് ലഭിച്ചിരുന്നേനെയെന്നും ജില്ലാ കലക്ടര്‍ അഭിജീത് അഗര്‍വാള്‍ വ്യക്തമാക്കി.

0Shares