പാമ്പുകടിയേറ്റ യുവതി ചികിത്സയ്‌ക്കെത്തി; യുവതിയെ കണ്ട് പേടിച്ച ആശുപത്രിയധികൃതരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറലായി

  • Post category:news
  • Reading time:1 min read
You are currently viewing പാമ്പുകടിയേറ്റ യുവതി ചികിത്സയ്‌ക്കെത്തി; യുവതിയെ കണ്ട് പേടിച്ച ആശുപത്രിയധികൃതരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറലായി

ബെയ്ജിംഗ്: ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് പാമ്പുകടിയേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയുടെ വീഡിയോ ആണ്. പാമ്പുകടിയേറ്റ യുവതി തന്നെ കടിച്ച പാമ്പിനെ പിടികൂടിക്കൊണ്ടായിരുന്നു ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിയത്. കടിച്ച പാമ്പിനെ കൈത്തണ്ടയില്‍ ചുറ്റിപ്പിടിച്ച യുവതിയെ കണ്ട ആശുപത്രിയധികൃതരും ഡോക്ടര്‍മാരും രോഗികളുമെല്ലാം ഒരുപോലെ പേടിച്ചു. ഈ വീഡിയോ ദൃശ്യങ്ങളാണ് ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത്.

https://www.youtube.com/watch?v=qGCtS4mRrpI

പുജിംഗിലാണ് സംഭവം നടന്നത്. തന്നെ കടിച്ചയുടന്‍ യുവതി പാമ്പിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പാമ്പുമായി ആശുപത്രിയിലും എത്തി. ആരോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. യുവതിയുടെ മുറിവ് സാരമുള്ളതല്ലെന്നും അവര്‍ സുഖമായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പിന്നീട് അറിയിച്ചു.

0Shares