കൊച്ചി: ‘കൊക്കെത്ര കുളം കണ്ടതാ’ എന്ന ഭാവത്തില്‍ നടി ആശാ ശരത്ത് പാമ്പിനെ കയ്യിലെടുത്ത് നില്‍ക്കുന്ന ദൃശ്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ തയ്യാറാവുന്ന പുതിയ ചിത്രമായ ‘1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ’ സിനിമാ സെറ്റിലെ രസകരമായ ഒരു അനുഭവമാണ് ആശാ ശരത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘പാമ്പിനെ കണ്ട് ചെടികള്‍ക്കിടയില്‍ മറഞ്ഞ ഞാന്‍’ എന്ന കുറിപ്പോടെയൊണ് ആശാ ശരത്തിന്റെ പോസ്റ്റ്.

ആദ്യം പാമ്പിനെ കണ്ടപ്പോള്‍ പേടിച്ച് ഓടിയൊളിച്ച നടി പിന്നെ ധൈര്യം സംഭരിച്ച് പാമ്പിനെ കൈയ്യിലെടുത്തു.’1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ബാനറില്‍ ക്യമാറാമാനും ടീമിനുമൊപ്പം പാമ്പും പിന്നെ ഞാനും’ എന്ന അടിക്കുറിപ്പോടെ പാമ്പിനെ കൈയിലെടുത്ത ഒരു ഫോട്ടോയും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.