മുംബൈ: പാമ്പിനെ ചുംബിക്കുന്ന സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പാമ്പു പിടിത്തക്കാരന്‍ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. ഈ മാസം രണ്ടിനാണ് സോംനാഥ് മല്‍ഹത്ര എന്ന പാമ്പ് പിടിത്തക്കാരന് രക്ഷപ്പെടുത്തിയ പാമ്പിനെ ഉമ്മവച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടിയേറ്റത്. കാറിനുള്ളില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിച്ച ശേഷം ഉമ്മ വയ്ക്കാനായി കുനിഞ്ഞപ്പോള്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍ വെപ്രാളത്തില്‍ ഇയാളുടെ നെഞ്ചില്‍ കൊത്തുകയായിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തോളമായി നൂറോളം പാമ്പുകളെ ഇയാള്‍ പിടിച്ച് രക്ഷപ്പെടുത്തിയിട്ടുണ്ട്.
