പാനിക് ബട്ടനും ജിപിഎസും ഇല്ലാത്ത മൊബൈല്‍ ഫോണ്‍ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം.

  • Post category:news
  • Reading time:1 min read
You are currently viewing പാനിക് ബട്ടനും ജിപിഎസും ഇല്ലാത്ത മൊബൈല്‍ ഫോണ്‍ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം.

ന്യൂഡല്‍ഹി: ആളപായ സൂചനാ ബട്ടനായ പാനിക് ബട്ടന്‍ ഇല്ലാത്ത മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. 2018 മുതല്‍ പാനിക് ബട്ടന്‍ ഇല്ലാത്ത ഫോണുകളുടെ വില്‍പനയും രാജ്യത്ത് നിര്‍ത്തലാക്കും. ഫെബ്രുവരി 28 മുതല്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ ഫോണുകള്‍ക്കും പാനിക് ബട്ടന്‍, ജിപിഎസ് എന്നിവ നിര്‍ബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. 2017 ജനുവരി 1 മുതല്‍ പാനിക് ബട്ടന്‍ ഇല്ലാത്ത ഫോണുകള്‍ നിരോധിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ഉത്തരവിട്ടത്. എന്നാല്‍ പിന്നീട് ഉത്തരവിന്റെ കാലാവധി രണ്ടുമാസത്തേക്കു കൂടി നീട്ടുകയായിരുന്നു.

സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പാനിക് ബട്ടന്‍ അമര്‍ത്തുമ്പോള്‍ 112 എന്ന എമര്‍ജന്‍സി നമ്പരിലേക്കാണ് സന്ദേശം പോകുന്നത്. അപായ സമയങ്ങളില്‍ പാനിക് ബട്ടന്‍ അമര്‍ത്തിയാല്‍ ഉടനടി സഹായവുമായി പോലീസ് എത്തും. ഡല്‍ഹി പീഡനം പോലൊരു സംഭവം ഇനി രാജ്യത്ത് ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പാനിക് ബട്ടന്‍ നിര്‍ബന്ധമാക്കുന്നത്.

0Shares