ന്യൂഡല്‍ഹി: പാതയോരത്ത് മദ്യശാല പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സ് നേടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാതയോരത്തെ മദ്യശാലയ്‌ക്കെതിരെയുള്ള വിധിക്കെതിരെ നിയമപരമായി അവശേഷിക്കുന്ന ഏക നടപടി രാഷ്ട്രപതിയുടെ റഫറന്‍സ് മാത്രമാണ്.

നിരവധി സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക, വിനോദ സഞ്ചാര രംഗത്തുണ്ടായ പ്രതിസന്ധി കാരണമാണ് കേന്ദ്രം രാഷ്ട്രപതിയുടെ റഫറന്‍സ് നേടാനൊരുങ്ങുന്നത്. ഭരണഘടനയുടെ 143 അനുച്ഛേദം പ്രകാരം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാലാണ് കേന്ദ്ര സര്‍ക്കാരിന് ഇത്തരത്തില്‍ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.