പാട്ടുകള്‍ എഴുതിയില്ല എങ്കിലും മോഡിയുടെ ജീവചരിത്ര സിനിമയില്‍ താന്‍ ഗാനരചയിതാവായത് കണ്ട് ഞെട്ടി ജാവേദ് അക്തര്‍

  • Post category:news
  • Reading time:1 min read
You are currently viewing പാട്ടുകള്‍ എഴുതിയില്ല എങ്കിലും മോഡിയുടെ ജീവചരിത്ര സിനിമയില്‍ താന്‍ ഗാനരചയിതാവായത് കണ്ട് ഞെട്ടി ജാവേദ് അക്തര്‍

താന്‍ പാട്ടുകള്‍ എഴുതിയിട്ടില്ലാത്ത പിഎം നരേന്ദ്ര മോഡി സിനിമയുടെ പോസ്റ്ററില്‍ തന്നെ ഗാനരചയിതാവാക്കിയത് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രശസ്ത ബോളിവുജ് ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. തന്‍റെ ട്വിറ്ററിലാണ് ജാവേദ് അക്തര്‍ നടുക്കം രേഖപ്പെടുത്തിയത്.


പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരുക്കിയ ഹിന്ദി സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ബി ഒമുംഗ് കുമാര്‍ ആണ് വിവേക് ഒബ്‌റോയ് നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നു. സിനിമയുടെ ട്രെയ്‌ലര്‍ ശ്രദ്ധേയമായിരുന്നു. വലിയ തോതിലുള്ള പരിഹാസവും ട്രോളിംഗുമാണ് സോഷ്യല്‍ മീഡിയയില്‍ മോഡി സിനിമയുടെ ട്രെയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ജാവേദ് അക്തറിന്‍റെ ട്വീറ്റ്.

സിനിമയ്ക്ക് ഗാനങ്ങള്‍ ഒരുക്കിയത് ജാവേദ് അക്തര്‍, പ്രസൂണ്‍ ജോഷി, സമീര്‍, അഭേന്ദ്രകുമാര്‍ ഉപാധ്യായ്, സര്‍ദാര, പാരി ജി ലവ് രാജ് എന്നിവരാണ് എന്നാണ് പോസ്റ്റര്‍ പറയുന്നത്. ഇവരില്‍ പ്രസൂണ്‍ ജോഷി ബി.ജെ.പി അനുഭാവിയും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനുമാണ്.

0Shares